അതിരപ്പള്ളിയിലെ ഗണപതിയെന്ന കാട്ടുകൊമ്പന് കാലിൽ പരിക്ക്

ചാലക്കുടി: അതിരപ്പള്ളിയിലെ ഗണപതിയെന്ന കാട്ടുകൊമ്പന് കാലിൽ പരിക്കേറ്റതായി സംശയം. മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടിവെക്കുന്ന ഘട്ടത്തിൽ താങ്ങായി നിന്ന ആന കൂടിയാണ് ഗണപതി. ആനയെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡോക്ടർമാർ പരിശോധിച്ച് ശേഷം മയക്ക് വെടി വെച്ച് പിടിച്ച് ചികിത്സിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്, ഡോക്ടർ മിഥുൻ , ഡോക്ടർ ഡേവിഡ് എന്നിവരുടെ സംഘമാണ് പരിശോധിക്കുന്നത്. ഡോക്ടർ ബിനോയ് ഇന്ന് വനപാലകർക്കൊപ്പം ആനയുടെ അടുത്തെത്തി നിരീക്ഷിച്ചു.
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളിവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. മറ്റു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഡി എഫ്ഒയ്ക്ക് സമർപ്പിക്കും.










0 comments