print edition ജീവനെടുക്കുന്ന സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധമിരമ്പി

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ സെക്രട്ടറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച ധർണ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും നിരപരാധികളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.
അന്യായ സ്ഥലംമാറ്റത്തിന് ഇരയായി ജീവൻ നഷ്‌ടമായ കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെയും കാസർകോട് കലക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് എ ആശാലതയുടെയും ചിത്രങ്ങൾ പതിച്ച പോസ്റ്ററുമായി ‘ഇനിയൊരാളെ മരണത്തിന് വിട്ടുകൊടുക്കാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യവുമായാണ് അധ്യാപകരും ജീവനക്കാരും മാർച്ചിൽ അണിനിരന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് ടി കെ എ ഷാഫി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വി ശശിധരൻ, ജില്ലാ പ്രസിഡന്റ് വിദ്യാ വിനോദ്, സെക്രട്ടറി ജി ശ്രീകുമാർ, കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, പിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബി ബിജു, കെയുഇയു സംസ്ഥാന പ്രസിഡന്റ് എ എസ് സജിത് ഖാൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ പി പി സന്തോഷ്, പി സുരേഷ്, പിഎസ്‌സിഇയു സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ, കെഎസ്‌ഇഎ സംസ്ഥാന പ്രസിഡന്റ് നിഷ ജാസ്മിൻ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലകളിൽ കലക്‌ടറേറ്റുകളിലേക്ക് മാർച്ച് നടന്നു.









0 comments