ad
Deshabhimani

നേവിയും സ്‌കൂബ ടീമും മടങ്ങി

ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 02:21 AM | 1 min read

കൊല്ലം

മീൻപിടിക്കാൻ പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല. അതിനിടെ തിരച്ചിൽ നടത്തിയ നേവി ടീമും സ്‌കൂബ ടീമും മടങ്ങി. നിലവിൽ കോസ്റ്റ്‌ഗാർഡ്‌, കോസ്റ്റൽ പൊലീസ്‌, മറൈൻ എൻ-ഫോഴ്‌സ്‌മെന്റ്‌ എന്നിവ മാത്രമാണ്‌ തിരച്ചിൽ നടത്തുന്നത്‌. കഴിഞ്ഞ മാസം 31നാണ്‌ ചവറ പുത്തൻതുറ കടുവുങ്കൽ വീട്ടിൽ ഗ‍ൗതംകൃഷ്‌ണനെ കാണാതായത്‌. ഒപ്പം വള്ളത്തിലുണ്ടായിരുന്ന ഗ‍ൗതം കൃഷ്‌ണന്റെ മുത്തച്ഛൻ ചവറ പുത്തൻതുറ പൂമുഖത്ത്‌ വീട്ടിൽ രാജീവൻ (76), അച്ഛൻ രാധാകൃഷ്‌ണൻ (47) എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഏറ്റവും നിർണായകമായ സമയത്ത്‌ രക്ഷാപ്രവർത്തനം നടത്താൻ സർക്കാർ തയ്യാറാകാതിരുന്നതാണ്‌ ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന മൂന്നുപേരെ നഷ്ടമാകാൻ ഇടയാക്കിയത്‌. കാണാതായി എട്ടാം ദിവസം ഗ‍ൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫീസിൽ കുത്തിയിരുപ്പ്‌ സമരം നടത്തിയ ശേഷമാണ്‌ ഉ‍ൗർജിത തിരച്ചിലിന്‌ തുടക്കമിട്ടത്‌. നീണ്ടകര പുലിമുട്ടിന്‌ സമീപമാണ്‌ വള്ളം മറിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home