അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക
ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു

കൊല്ലം
അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, സ്ഥലംമാറ്റങ്ങളുടെ പേരിൽ ജീവനക്കാർ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ സമാപിച്ചു. പ്രതിഷേധയോഗം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് എസ് സന്തോഷ് കുമാർ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന ട്രഷറർ എ ബിന്ദു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ, ജില്ലാ സെക്രട്ടറി വി ആർ അജു, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ, വിവിധ സംഘടനാഭാരവാഹികളായ എ ആർ രാജേഷ്, വി കെ ആദർശ്, ആർ ബീവ, ആർ ബിച്ചു, ബി സുജിത്, എ അനീഷ് എന്നിവർ സംസാരിച്ചു.









0 comments