ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണു; ഏഴാം ക്ലാസുകാരൻ മരിച്ചു

മഞ്ചേരി: പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.ഞാവല്‍പ്പഴം പറിക്കാനായി മരത്തില്‍ കയറിയ അഹില്‍ ഷാന്‍ അബദ്ധത്തില്‍ കാല്‍വഴുതി നിലത്തേക്ക് വീഴുകയായിരുന്നു.
പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകനാണ് അഹില്‍ ഷാന്‍(13) . ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ചേര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments