print edition പിഎം ശ്രീ മുതൽ ബാർ ലൈസൻസ് വരെ; ഇഡിയെയും വിഡിയെയും പേടിച്ച് ലീഗ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ബാർ ലൈസൻസ് അഴിമതിയിലടക്കം പ്രതികരിക്കാനാകാതെ മുസ്ലിംലീഗ്. ഇഡി അന്വേഷണംകാട്ടി കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങൾമാരെയും മുഖ്യമന്ത്രി വി ഡി സതീശൻ ഭയപ്പെടുത്തിയെന്നാണ് അണികൾ പറയുന്നത്.
ലീഗിലെ പ്രമുഖർക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കൽ, എആർ നഗർ ബാങ്ക് സാന്പത്തിക ഇടപാട് തുടങ്ങിയവയിലെ അന്വേഷണം യുഡിഎഫ് സർക്കാർ വന്നതോടെ നിലച്ചു. ആർഎസ്‌എസിനു പ്രിയങ്കരനായ സതീശനെ പിണക്കിയാൽ ഇതെല്ലാം പുറത്തെടുക്കുമെന്നാണ് ഭയം.
ലീഗിന്റെ വകുപ്പുകളിൽ മുഖ്യമന്ത്രി അനാവശ്യമായി കൈകടത്തിയിട്ടും അതൊന്നും ‘ഇഷ്യൂ’ അല്ലാത്തതിനുപിന്നിൽ ഇൗ പേടിയാണ്. അഴിമതി, ആർഎസ്‌എസ് അജൻഡ, വന്ദേമാതരം, പിഎം ശ്രീ, വഖഫ് നിയമ ഭേദഗതി, യൂണിവേഴ്‌സിറ്റികളിലെ കാവിവൽക്കരണം, അഡ്വക്കറ്റ് ജനറൽ നിയമനം, കില ഡയറക്ടർ, യുണിവേഴ്‌സിറ്റികളിലെ ആർഎസ്‌എസ് അനൂകൂലികളായ വി സിമാരുടെ നിയമനം തുടങ്ങിയവയിൽ അണികളുടെ അതൃപ്‌തി കണ്ടില്ലെന്ന് നടിക്കുന്നതും ഇൗ കാരണംകൊണ്ടാണ്.
മുൻകാലങ്ങളിൽ ലീഗ് വകുപ്പുകളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇടപെട്ടിരുന്നില്ല. എ കെ ആന്റണി ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവന നടത്തിയതിന് ക്ഷമ പറയിപ്പിച്ചവരാണ് ലീഗുകാർ. സോണിയ ഗാന്ധിക്കും ക്ഷമ പറയേണ്ടിവന്നു. ആ ലീഗാണ് സതീശനും ആർഎസ്‌എസിനും മുന്നിൽ അടിയറവ് പറഞ്ഞത്.









0 comments