നിലമ്പൂരിൽ കാണാതായ യുവാവ് മരിച്ചെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ യുവാവിനെ കാണാതായ കേസിൽ വഴിത്തിരിവ്. ലഹരി ഉപയോഗത്തിനിടെ യുവാവ് മരിച്ചതായി സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഏലത്തൂർ സ്വദേശി വിജിലിനെ കാണാതായ കേസിലാണ് നിർണായക വെളിപ്പെടുത്തൽ. മൃതദേഹം സരോവരം ഭാഗത്ത് ചതുപ്പിൽ കുഴിച്ചുമൂടിയതായി വിജിലിന്റെ സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകി. വിജിലിന്റെ രണ്ട് സുഹൃത്തുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഖിൽ, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഒരാൾ കൂടി കേസിലുൾപ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതയത്. വിജിൽ സരോവരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽവച്ച് വിജിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നും അബോധാവസ്ഥയിലായി എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. അബോധാവസ്ഥായിലായ വിജിലിനെ അവിടെ വിട്ട് സുഹൃത്തുക്കൾ മടങ്ങി. അടുത്ത ദിവസം മടങ്ങിവന്നപ്പോഴാണ് വിജിൽൽ മരിച്ചെന്ന് തിരിച്ചറിയുന്നത്. തുടർന്ന് മൂന്ന് പേരും ചേർന്ന് മൃതദേഹം സരോവരത്ത് ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് മൊഴി.
നിഖിലിനെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേണം നടത്തിയെങ്കിലും വിജിലിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. സ്റ്റേഷൻ പരിധിയിലുള്ള തിരോധാന കേസുകൾ പുനരന്വേഷിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് വിജിലിന്റെ സുഹൃത്തുക്കളിലേക്ക് പൊലീസ് എത്തിയത്. മയക്കുമരുന്ന് അമിത അളവിൽ ഉപയോഗിച്ചതാണ് മരണ കാരണം എന്നാണ് നിഗമനം. ശസ്ത്രീയമായ അന്വേണണത്തിലൂടെ മാത്രമെ കൃത്യമായ വിവരങ്ങൾ മനസിലാക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.









0 comments