ad
Deshabhimani

ഇടുക്കിയിൽ മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തി

arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 19, 2026, 09:48 AM | 1 min read

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണി (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ചക്കക്കാനം വള്ളോപ്പള്ളിയിൽ സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. രാഹുലിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കിയാണ് സജയൻ മരണം ഉറപ്പാക്കിയത്.


സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച സജയനെ പൊലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home