ad
Deshabhimani

കൊല്ലത്ത് ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ മരണാനന്തര ചടങ്ങിന് പിരിവ്; പരാതി

Fraud case

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 05:49 PM | 1 min read

കൊല്ലം: ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ മരണാനന്തര ചടങ്ങിന് പിരിവ് നടത്തിയതായി പരാതി. ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവും ഭാര്യ സമിതയുമാണ് പരാതിയുമായി രം​ഗത്ത് വന്നത്. ‌സജീവ് ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശേഷം സജീവ് മരിച്ചതായി പ്രചരിപ്പിക്കുകയും ചടങ്ങുകൾക്കായി പണം പിരിക്കുകയായിരുന്നു. ഗൂഗിൾ പേ വഴി ഏകദേശം 19,000 രൂപയോളം ഇത്തരത്തിൽ പ്രചരിപ്പിച്ച് പണം കൈവശപ്പെടുത്തി.


സംഭവം ശ്രദ്ധയില്‍പ്പെട്ട ദമ്പതികളുടെ സുഹൃത്ത്, പ്രതി ആളുകളെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം സമിതയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ശേഷം ദമ്പതികൾ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം വന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും താക്കീത് നൽകി വിട്ടയച്ചു. നിലവിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home