വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവുമായി മുങ്ങി; തട്ടിപ്പുകാരി പിടിയിൽ

ചെങ്ങന്നൂർ: ചെറിയനാട് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചശേഷം പണവും സ്വർണവുമായി കടന്ന യുവതി അറസ്‌റ്റിൽ. പാലക്കാട് ഒറ്റപ്പാലം പനമണ്ണ അനങ്ങനാടി അമ്പലവട്ടം അമ്പലപ്പ ള്ളിയിൽ ശാലിനിയെയാണ് (40) ചെങ്ങന്നൂർ പൊലീസ് അറസ്‌റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് നാലാംദിവസം താൻ ലീഗൽ അഡ്വൈസറായി ജോലിചെയ്യുന്ന പുണെയിലെ ജോലിസ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് പണവും സ്വർണമാല യുമായി മുങ്ങിയതിന് ചെങ്ങന്നൂർ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തട്ടിപ്പിനിരയായ യുവാവും അമ്മയുമായി ശാലിനി ദീർഘനാൾ പരിചയം സ്ഥാപിച്ചു. തുടർന്ന് യുവാവും അമ്മയും പെണ്ണുകാണാൻ ശാലിനിയുടെ വീട്ടിലെത്തി. ഇവർക്കൊപ്പം അന്നുതന്നെ ചെറിയനാട്ടെത്തി അടുത്ത ദിവസം വിവാഹം നടത്തി. മൂന്ന് ദിവസം ചെറിയനാട്ടെ വീട്ടിൽ താമസിച്ചശേഷമാണ് പണവും സ്വർണവും യുവാവ് വിദേശത്തുനിന്ന് കൊണ്ടു വന്ന സാധനങ്ങളുമായി ശാലിനി കടന്നത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
സംശയം തോന്നിയ യുവാവിൻ്റെ വീട്ടുകാർ വീട്ടിൽനിന്ന് പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തി. പുണെയിൽനിന്ന് തിരിച്ചുവരുംവരെ സൂക്ഷിക്കണമെന്ന് പറഞ്ഞ് ശാലിനി നൽകിയ ആഭരണങ്ങൾ മുക്കുപണ്ടമാണെന്നും കണ്ടെത്തി. തുടർന്ന് യുട്യൂബിൽ വിവരങ്ങൾ തിരഞ്ഞ വരൻ്റെ സഹോദരിയാണ് ശാലിനി തട്ടിപ്പുകാരിയാണെന്ന് തിരിച്ചറിഞ്ഞത്. ശാലിനിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കുറ്റത്തിന് കേസുണ്ട്. പുരുഷൻമാരുമായി ഫോൺവഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുക്കുകയോ വിവാഹശേഷം പണവും സ്വർണ വുമായി മുങ്ങുകയോ ആണ് ഇവ രുടെ രീതി. കൊട്ടാരക്കര സ്വദേശിനിയായ ഇവർ ഒറ്റപ്പാലത്ത് വീടും വസ്‌തുവും വാങ്ങി താമസമാക്കിയതാണ്.
അരുരിൽ വീട് വാടകയ്ക്കെടുത്ത് വൈക്കം സ്വദേശിയായ മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞ രണ്ട് മാസമായി താമസിക്കുന്നതിനിടയാണ് തിങ്കളാഴ്ച ശാലിനിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്ഐ എസ് പ്രദീപ്, എഎസ്‌ഐമാരായ ഹരികു മാർ, ശ്രീകല, സിപിഒമാരായ മി ഥിലാജ്, ഹരീഷ്, അജീഷ് കരീം എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.









0 comments