ടൈട്രാപോഡ് കടൽഭിത്തി: എംഎൽഎയുടെ പ്രസ്താവന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗം- കെ ജെ മാക്സി

കെ ജെ മാക്സി, മുഹമ്മദ് ഷിയാസ്
മട്ടാഞ്ചേരി: ടൈട്രാപോഡ് കടൽഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഹമ്മദ് ഷിയാസ് എംഎൽഎ നടത്തിയ പ്രസംഗം വസ്തുതകൾക്ക് നിരക്കാത്തതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുൻ എംഎൽഎ കെ ജെ മാക്സി പറഞ്ഞു.
ഓഖി ദുരന്തത്തിനുശേഷം ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ പിണറായി സർക്കാർ 314 കോടി രൂപ അനുവദിച്ച് ഹാർബർ മുതൽ പുത്തൻതോടുവരെ 7.5 കിലോമീറ്റർ കടൽഭിത്തി നിർമിച്ചു. രണ്ടാംഘട്ട നിർമാണത്തിനായി 404 കോടി രൂപ അനുവദിച്ച് സാങ്കേതിക അനുമതിക്കായി ഫയല്‍ നീങ്ങിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നടത്തുന്നത്.
എന്നാൽ, രണ്ടാംഘട്ടത്തിന് അനുമതിയായില്ലെന്ന ഷിയാസിന്റ പ്രതികരണം പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ളശ്രമം ജനങ്ങൾ അംഗീകരിക്കില്ലെന്നും മാക്സി പറഞ്ഞു.











0 comments