print edition രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂട്ടുപ്രതി കെഎസ്‌യു മുൻ നേതാവ്

ആർ രാജേഷ്
Published on Nov 30, 2025, 12:01 AM | 1 min read
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് കെഎസ്‌യു മുൻ നേതാവ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ചെയർമാനും ആറന്മുള മെഴുവേലി സ്വദേശിയുമായ ജോബി ജോസഫാണ് രാഹുലിന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് മരുന്ന് എത്തിച്ചുകൊടുത്തത്. കേസിൽ ഇയാൾ രണ്ടാംപ്രതിയാണ്. 2010 – 11 കാലയളവിൽ കാതോലിക്കേറ്റ് കോളേജിലെ കെഎസ്‌യു യൂണിയൻ ഭാരവാഹികളായിരുന്നു ഇരുവരും. ജോബി ചെയർമാനായിരുന്നപ്പോൾ രാഹുൽ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്നു. പത്തനംതിട്ടയിലും അടൂരിലും വസ്‌ത്രവ്യാപാരശാല നടത്തുന്ന ജോബി രാഹുലിന്റെ ഉറ്റസുഹൃത്താണ്.
അതിജീവിത ദുരനുഭവം വിവരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നതോടെയാണ് ജോബിയുടെ പങ്ക് വെളിവായത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്കുപറഞ്ഞെന്ന് ശബ്ദസന്ദേശത്തിൽ അതിജീവിത സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. ‘ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്‌ക്രിപ്ഷൻ പോലുമില്ലാതെ, ഒരു സ്‌കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും പീക്കായി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ഡോക്ടർ ചോദിച്ചതായും അതിജീവിത പറയുന്നുണ്ട്.










0 comments