കുടിവെള്ള പദ്ധതി എസ്റ്റിമേറ്റിൽ കൃത്രിമം; മുൻ ലൈൻമാന് 3 വർഷം തടവ്

മൂവാറ്റുപുഴ: കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിൽ കൃത്രിമം കാണിച്ച കെഎസ്ഇബി മുൻ ലൈൻമാന് മൂന്ന് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. വിജിലൻസ് ഇടുക്കി യുണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ ലൈൻമാൻ എം പി ജോസഫിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) എൻ വി രാജുവിന്റെതാണ് വിധി. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി.
ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ 2005-2006 കാലഘട്ടത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിലാണ് കൃത്രിമം നടന്നത്. കുടിവെള്ള പദ്ധതിയുടെ ശൃംഖല വിപുലീകരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കെഎസ്ഇബിയിൽ നിന്നും ചിലവാകുന്ന തുകയ്ക്കുള്ള എസ്റ്റ്മേറ്റിൽ കൃത്രിമം കാട്ടിയാണ് കമ്പിളികണ്ടം കെഎസ്ഇബി ഓഫീസിലെ ലൈൻമാനായ ജോസഫ്, ഓഫീസിലെ മറ്റ് ജീവനക്കാരുമായി ചേർന്ന് പണം തട്ടിയത്. 82,652 രൂപ ചിലവാകുന്ന പദ്ധതിക്ക് 2,44,993 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 1,62,818 രൂപയുടെ തട്ടിപ്പാണ് നടത്തിയത്.









0 comments