print edition ‘പട്ടിഷോ’യെന്ന് ശ്രീലേഖ; പൊലീസിനെ അധിക്ഷേപിച്ച് മുൻ ഡിജിപി

തിരുവനന്തപുരം : മൂന്നുതവണ കാപ്പ കേസിൽ ഉൾപ്പെടുകയും നിരവധി വധശ്രമങ്ങളുൾപ്പെടെ 11 കേസുകളിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതൻ ഗുണ്ടയല്ലെന്ന വാദവുമായി മുൻ ഡിജിപികൂടിയായ ആർ ശ്രീലേഖ. നാട്ടുകാർക്കുവേണ്ടി പൊരുതി നിൽക്കുന്നതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ എടുത്തതെന്നാണ് അവരുടെ വാദം.
ഹൈക്കോടതി നിർദേശിച്ചിട്ടും കീഴടങ്ങാത്ത സുഗതനെ പിടികൂടിയ ഉദ്യോഗസ്ഥർ കമ്യൂണിസ്‌റ്റ് പൊലീസുകാരാണെന്നും ആക്രമണം ചെറുക്കാൻ ആകാശത്തേക്ക് വെടിയുതിർത്തത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ പറയുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എതിർക്കുകയും സുഗതനെ പിടിച്ചത് ശരിയായില്ലെന്നുംപറഞ്ഞ കെ മുരളീധരനെ പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട് അവർ. ‘പട്ടിഷോ’ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തരമന്ത്രി കോൺഗ്രസ് അല്ലെന്നും മുൻ ഡിജിപിയുടെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.










0 comments