മലമ്പുഴയിൽ വീടിനു സമീപം കണ്ട പുലിക്കുട്ടിയെ കൂട്ടിലാക്കി; മുൻകാലിന് പരിക്ക്

tiger

മലമ്പുഴയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ധോണിയിലേക്ക് മാറ്റുന്നു- ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Sep 20, 2025, 01:28 PM | 1 min read

പാലക്കാട്: മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിനോട് ചേർന്നുള്ള തോടിനരികിൽ കണ്ട പുലിക്കുട്ടിയെ കൂട്ടിലാക്കി. ചേമ്പനയിൽ തങ്കച്ചന്റെ പറമ്പിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ധോണിയിലേക്ക് മാറ്റ‌ുകയായിരുന്നു.


injured leopard cub പരിക്കേറ്റ പുലിക്കുട്ടിയെ കൂട്ടിലാക്കിയപ്പോൾ- ഫോട്ടോ: ശരത് കൽപ്പാത്തി


വളർത്തുനായ കുരയ്ക്കുന്നതു ശ്രദ്ധിച്ചപ്പോഴാണ് തങ്കച്ചൻ പുലിയ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. പിടികൂടിയ പുലിയെ ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്കു കൊണ്ടുപോയി പ്രാഥമിക ചികിത്സ നടത്തിയശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home