വനം വകുപ്പിന്റെ പേരിൽ വ്യാജ കത്തുമായി തട്ടിപ്പ്: നടപടിയെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വനം വകുപ്പിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തട്ടിപ്പിന് ശ്രമം. വനം വന്യജീവി വകുപ്പിന്റെ ലെറ്റർ ഹെഡിന് സമാനമായി വ്യാജ ലെറ്റർ ഹെഡ് ഉണ്ടാക്കി വിരമിച്ച മുൻ വനം മേധാവികളുടെ ഒപ്പ് രേഖപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത്.
എല്ലാ ജില്ലകളിലുമുള്ള ജോലി ഒഴിവുകൾ ഹെഡ് ഓഫീസിലോ ജില്ലാ വനം മേധാവിയെയോ ക്ലർക്ക് സെക്ഷനുകൾ അറിയിക്കണമെന്നാണ് വ്യാജ കത്തിലെ ഉള്ളടക്കം. ഇത് സമൂഹ മാധ്യമങ്ങളിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർടിയുടെ സീൽ രേഖപ്പെടുത്തിയും പ്രചരിപ്പിച്ചു. കത്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ മുഖ്യ വനം മേധാവിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. വ്യാജ കത്തുകളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങളും ജോലി പ്രതീക്ഷിച്ചിരിക്കുന്ന യുവാക്കളും വഞ്ചിതരാകരുതെന്ന് മന്ത്രി അഭ്യർഥിച്ചു.









0 comments