സുരേഷ് ഗോപിയുടെ പുലിപ്പല്ലുമാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

suresh gopi
വെബ് ഡെസ്ക്

Published on Jul 11, 2025, 02:26 PM | 1 min read

തൃശൂർ : കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തും. 21-ന് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു.


തെളിവുകൾ കൈവശമുണ്ടെങ്കിൽ അവ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. 21ന് പട്ടിക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മുന്നിൽ ഹാജരാകാൻ ഹാഷിമിന് നോട്ടീസ് അയച്ചിട്ടുണ്ട്. പരാതിയിൽ സാധ്യമാകുന്ന തെളിവുകൾ സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home