Deshabhimani

print edition കാസർകോട് എംഡിഎംഎ കേസ്; വിദേശപ‍ൗരനും ഉത്തരേന്ത്യൻ യുവതിയും അറസ്‌റ്റിൽ

MDMA Case

റിയ ഖാൻ, വിക്ടർ ദസാബയെ

വെബ് ഡെസ്ക്

Published on Sep 01, 2026, 12:00 AM | 1 min read

തൃക്കരിപ്പൂർ: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ്‌ ഹുസൈൻ മുഖ്യപ്രതിയായ കാലിക്കടവ് എംഡിഎംഎ കേസിൽ വിദേശപ‍ൗരനും ഉത്തരേന്ത്യൻ യുവതിയും അറസ്‌റ്റിൽ. മുഖ്യ ഇടനിലക്കാരി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖ്, ഘാന പ‍ൗരൻ വിക്ടർ ദസാബയെ എന്നിവരാണ്‌ പൊലീസ്‌ പിടിയിലായത്‌. റിയയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽനിന്നും വിക്ടർ ദസാബയെ കൊല്ലത്തുനിന്നുമാണ്‌ ഡിവൈഎസ്‌പി എം വി അനിൽകുമാറിന്റെ നേതൃത്വത്തിലുമുള്ള അന്വേഷകസംഘം പിടികൂടിയത്‌. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


ആഗസ്ത് ഒമ്പതിനാണ്‌ 139.29 ഗ്രാം എംഡിഎംഎയുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാവും മുഖ്യമന്ത്രി വി ഡി സതീശന്റെ സമൂഹമാധ്യമ കോ– ഓർഡിനേറ്റുമായ മുഹമ്മദ്‌ ഹുസൈനും സംഘവും പിടിയിലായത്‌. പ്രതികളെ ചോദ്യംചെയ്തതിൽനിന്നുള്ള വിവരങ്ങളിൽനിന്നാണ് അന്തരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളിലേക്കെത്തിയത്‌. വിക്ടർ ദസാബയെ കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസിൽ പ്രതിയാണ്. കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽനിന്നാണ് കസ്റ്റഡിയിലായത്.


മുഹമ്മദ്‌ ഹുസൈനും സംഘവും പിടിയിലാകുംമുമ്പ് മലപ്പുറത്തും കണ്ണൂരും എംഡിഎംഎ വിതരണംചെയ്തതായി കണ്ടത്തിയിരുന്നു. എറണാകുളത്തുനിന്ന് 500 ഗ്രാം എംഡിഎംഎയുമായി പുറപ്പെട്ട സംഘം മലപ്പുറത്ത് 230 ഗ്രാമും കണ്ണൂരിൽ 130 ഗ്രാമും കൈമാറിയിരുന്നു. 140 ഗ്രാം കാലിക്കടവിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്‌. പ്രതികൾ തങ്ങളുടെ രാഷ്ട്രീയ ബന്ധവും ലഹരി വിൽപ്പനയ്‌ക്കായി ഉപയോഗിച്ചു.


വിക്ടർ ദസാബയെ ചൊവ്വാഴ്ച വൈകിട്ട് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. റിയ ഖാനെ കേരളത്തിലെത്തിക്കും. മൂന്നുദിവസത്തിനുശേഷമേ ഇവരെ കോടതിയിൽ ഹാജരാക്കൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home