print edition കൊച്ചി – റിയാദ് ഫ്ലൈനാസ് സർവീസിന് തുടക്കം

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ(സിയാൽ)നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി സൗദി അറേബ്യൻ ലോ- കോസ്റ്റ് വിമാനക്കമ്പനി ഫ്ലൈനാസ് സർവീസ് ആരംഭിച്ചു. സർവീസിലെ ആദ്യവിമാനമായ എക്സ്‌വൈ 399 റിയാദിൽനിന്ന് ബുധൻ രാവിലെ 7.30ന് കൊച്ചിയിലെത്തി. കൊച്ചി–റിയാദ് റൂട്ടിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.










0 comments