ആറളം ഫാം ആദിവാസി മേഖല വെള്ളപ്പൊക്ക കെടുതിയിൽ

പുഴ ഗതി മാറിയൊഴുകി തകർന്ന പഴയ വീടുകളിൽ ഒന്ന്
ഇരിട്ടി(കണ്ണൂർ): കനത്ത മഴയിൽ ആറളം ഫാം ആദിവാസി മേഖല വെള്ളപ്പൊക്ക കെടുതിയിൽ. മഴയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 50 കുടുംബങൾക്കായി മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അധികൃതർ ക്യാമ്പുകളിൽ സമൂഹ അടുക്കളയൊരുക്കി ഭക്ഷണം നൽകാനുള്ള ക്രമീകരണങൾ ഏർപ്പെടുത്തുകയും അവശ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലോക്ക് 11 ൽ പുഴ ഗതി മാറിയൊഴുകി കിണറും പഴയ വീടും തകർന്നു. ബ്ലോക്ക് 13 ൽ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. 13 ലേക്കുള്ള റോഡിലും പാലപ്പുഴ- കീഴ്പള്ളി റോഡിലും ഗതാഗതം മുടങ്ങി.








0 comments