ഇസ്രയേൽ–ഇറാൻ സംഘർഷം: വിമാനം വഴിതിരിച്ചുവിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു

തിരുവനന്തപുരം: ഇസ്രയേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിടുന്നതോടെ പ്രതിസന്ധിയിലായി പ്രവാസി മലയാളികൾ. ഗൾഫ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള മലയാളികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്.
യാത്രാമധ്യേ വിമാനം വഴിതിരിച്ചുവിടുന്നതോടെ കണക്‌ഷൻ ഫ്ലൈറ്റ് നഷ്ടമാകുകയും ചെയ്യുന്നു. ബുധനാഴ്ച മാഞ്ചസ്റ്ററിൽനിന്ന് അബുദാബിയിലേക്ക് വന്ന എത്തിഹാദ് വിമാനം യാത്രാമധ്യേ വഴിതിരിച്ചുവിട്ടിരുന്നു. രണ്ടര മണിക്കൂർ വൈകിയാണ് വിമാനം അബുദാബിയിൽ എത്തിയത്.
ഇതോടെ അബുദാബിയിൽനിന്നുള്ള കണക്‌ഷൻ ഫ്ലൈറ്റുകളിൽ യാത്രക്കാർക്ക് പോകാനായില്ല, യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് അബുദാബിയിൽ എത്തിയ മറ്റ് വിമാനയാത്രക്കാർക്കും കണക്‌ഷൻ ഫ്ലൈറ്റ് നഷ്ടമായി. നാട്ടിലെത്താൻ വിമാനം ലഭ്യമല്ലാത്തതിനാൽ ഇവരെ അബുദാബിയിലെ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. ദുബായ്, ഖത്തർ എന്നിവിടങ്ങളിലും കണക്‌ഷൻ ഫ്ലൈറ്റ് കിട്ടാത്ത നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.








0 comments