ad
Deshabhimani

print edition സണ്ണി ജോസഫിനെതിരെ കോഴിക്കോട്ടും ഫ്ലക്സ്‌

sunny joseph flex

സണ്ണി ജോസഫിനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് 
മുന്നിൽ സ്ഥാപിച്ച ഫ്ലക്സ്

വെബ് ഡെസ്ക്

Published on Jun 23, 2026, 12:00 AM | 1 min read

കോഴിക്കോട്‌ : മന്ത്രി സണ്ണി ജോസഫ്‌ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട്‌ ഡിസിസി ഓഫീസിന്‌ മുന്നിൽ ഫ്ലക്സ്‌ ബോർഡ്‌. കോൺഗ്രസിന്‌ മുഴുവൻസമയ പ്രസിഡന്റിനെ വേണമെന്നാണ്‌ ‘കോൺഗ്രസ്‌ പ്രവർത്തകർ’ എന്ന പേരിൽ സ്ഥാപിച്ച ബോർഡിലെ ആവശ്യം.


‘കെപിസിസിക്ക്‌ വേണ്ടത്‌ മുഴുവൻസമയ പ്രസിഡന്റ്‌, എംപിയും എംഎൽഎയും മണ്ഡലം ശ്രദ്ധിക്കട്ടെ, കോൺഗ്രസിൽ ഒരാൾക്ക്‌ ഒരു പദവി’ എന്നാണ്‌ ബോർഡിൽ എഴുതിയിരിക്കുന്നത്‌. മന്ത്രിയായിട്ടും കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തിൽ കടിച്ചുതൂങ്ങൂന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ ഉയരുന്നുണ്ട്‌. കഴിഞ്ഞ ദിവസം കോട്ടയം ഡിസിസി ഓഫീസിന്‌ മുന്നിൽ സമാനമായ ബോർഡ്‌ വച്ചിരുന്നു. ആ ബോർഡിന്‌ സമാനമായ ബോർഡാണ്‌ കോഴിക്കോട്ടും ഉയർത്തിയത്‌.


മന്ത്രിയായതോടെ സണ്ണി ജോസഫ്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർടിക്കുള്ളിൽ വ്യാപകമായി ഉയർന്നിരുന്നു. മുതിർന്ന നേതാക്കളടക്കം പ്രസിഡന്റ്‌ സ്ഥാനത്തിനായി ശ്രമം തുടങ്ങിയിരുന്നു. സർക്കാർ അധികാരമേറ്റ്‌ ഒരുമാസം പിന്നിട്ടിട്ടും സ്ഥാനമൊഴിയാൻ സണ്ണി ജോസഫോ. പുതിയ പ്രസിഡന്റിനെ നിയമിക്കാൻ എഐസിസി നേതൃത്വമോ തയ്യാറായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home