Deshabhimani

കൊട്ടിഘോഷിക്കുന്ന പ്രെജക്‌ട്‌ മോഡ്‌ ഉദ്യോഗാർഥികളുടെ ഭാവി ഇരുട്ടിലാക്കും; സംവരണം ഇല്ലാതാകും

PSC SATHEESAN
വെബ് ഡെസ്ക്

Published on Nov 07, 2026, 03:25 PM | 2 min read

തിരുവനന്തപുരം : പഞ്ചവത്സര പദ്ധതി പൂർണമായും 'പ്രൊജക്ട് മോഡി'ലേക്ക് മാറുന്നത്‌ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോ​ഗാർഥികളുടെ ഭാവി ഇരുളിലാക്കും. സർക്കാർ പദ്ധതികൾ നിശ്ചിത കാലാവധിയിൽ ഒതുങ്ങുന്ന പ്രൊജക്ട് മോഡിലേക്ക്‌ മാറ്റാൻ പുതിയ പ്ലാനിംഗ് ബോർഡിന്റെ ആദ്യയോഗം തീരുമാനിച്ചു കഴിഞ്ഞു. സർക്കാർ പദ്ധതികൾ നിശ്ചിത കാലായളവിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ, പുതിയ തസ്‌തികകൾ ഇല്ലാതാവുകയും പുതിയ നിയമനം നടക്കാതാവുകയും ചെയ്യും. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഇല്ലാതാവുകയും മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഭാവി ഇരുട്ടിലാവുകയും ചെയ്യും. നിലവിൽ പിഎസ്‌സിക്കെതിരായി നടക്കുന്ന ഗൂഢനീക്കങ്ങളും പുതിയ വികസന മാതൃക സ്വീകരിക്കുന്നതും ചേർത്തു വായിക്കാവുന്നതാണ്‌.


പ്രോജക്ട് അടിസ്ഥാനത്തിലേക്ക് മാറുന്നതോടെ പുതിയ സ്ഥിരം തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത് നിലയ്ക്കും. പ്രോജക്ട് നിയമനങ്ങൾ പൂർണമായും താൽക്കാലികമായിരിക്കും. ഇത് പിഎസ്‌സി വഴിയുള്ള നിയമനങ്ങളെ നേരിട്ട് ബാധിക്കും. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടംനേടുന്നവർക്ക് നിയമനം ലഭിക്കല്ല. നിയമനങ്ങൾ ക്രമാതീതമായി കുറയുകയും ചെയ്യും. സ്ഥിരനിയമനങ്ങൾ നടക്കാതായാൽ ഉദ്യോഗാർഥികൾ സർക്കാർ ജോലിയെന്നത്‌ ഒരു ദിവാസ്വപ്‌നമായി മാറും.


പ്രോജക്ട് അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ പൂർണമായും താത്കാലികമായതിനാൽ പദ്ധതി കാലാവധി കഴിയുന്നതോടെ നിലവിൽ ജോലി ചെയ്യുന്നവർക്ക്‌ ജോലി നഷ്ടപ്പെടും. പുതിയ പ്രൊജക്‌ടിൽ ആരാണ്‌ ഉണ്ടാവുക എന്നു പറയാൻ കഴിയില്ല. നിലവിൽ വൻകിട കുത്തകകളും വൻകിട ഐടി സ്ഥാപനങ്ങളുമെല്ലാം ഇ‍ൗ മാതൃകയിലൂടെ പരമാവധി ലാഭെമെന്ന ലക്ഷ്യം നടപ്പാക്കി കൊണ്ടിരിക്കുകയാണ്‌. സ്ഥിരമായി ജോലി ചെയ്യുന്നവർക്ക്‌ കൂടുതൽ ആനുകൂല്യവും ശമ്പളവർദ്ധനയുമെല്ലാം നൽകേണ്ടിവരും. താൽക്കാലികമാണെങ്കിൽ അതൊന്നും ബാധകമല്ല. കുറഞ്ഞ വേതനത്തിന്‌, പരമാവധി ചൂഷണം ചെയ്യാൻ കഴിയും. തൊഴിലിന്റെ മാന്യത തന്നെ ഇല്ലാതാകുന്ന സ്ഥിയിലേക്ക്‌ കാര്യങ്ങൾ മാറും.


ഇവിടെ സംവരണം ഇല്ലാതാകുന്നു എന്നത്‌ അതീവഗ‍ൗരവമുള്ള വിഷയമാണ്. സ്ഥിരം നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുമ്പോൾ, പ്രോജക്ട്, കരാർ നിയമനങ്ങൾക്ക് ഇവയൊന്നും ബാധകമല്ല. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി കൈവരും.


ഭരണഘടനാ സ്ഥാപനങ്ങളെ മറികടക്കാനുള്ള എളുപ്പവഴിയായും 'പ്രോജക്ട് മോഡ്' മാറും. നിയമനം നടത്തുന്നവർക്ക്‌ താൽപ്പര്യമുള്ളവരെ തിരുകിക്കയറ്റുന്നതിനുള്ള അവസരവും സൃഷ്‌ടിക്കപ്പെടും. താല്കാലിക തസ്തികകളിലേക്ക് സ്വകാര്യ ഏജൻസികൾ വഴിയോ വ്യക്തിപരമായ സ്വാധീനങ്ങളിലൂടെയോ ആകും നിയമനങ്ങൾ നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Government

01

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

03

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
CITU Parliament march

05

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home