തിരുവനന്തപുരം മ്യൂസിയം ഭാഗത്ത് നടക്കാനിറങ്ങിയ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

തിരുവനന്തപുരം: മ്യൂസിയം ഭാഗത്ത് രാവിലെ നടക്കാനിറങ്ങിയ പ്രായമായവരുൾപ്പടെ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ സമീപത്തുണ്ടായിരുന്നവരെയല്ലാം കടിക്കാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്യൂസിയം പൊലീസും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.









0 comments