print edition പ്രഹസനമാക്കി മീൻപിടിത്ത ബോട്ടുടമകളുടെ യോഗം

ഫോട്ടോ: എം എസ് ശ്രീധർലാൽ
സ്വന്തം ലേഖിക
Published on Sep 19, 2026, 01:01 AM | 1 min read
കൊല്ലം : മന്ത്രിയുടെ ചേമ്പറിൽ ചേർന്ന ‘മീൻപിടിത്ത ബോട്ടുടമ’കളുടെ യോഗം പ്രഹസനമായി. യോഗത്തിൽ പങ്കെടുത്തത് ചെറുമീൻ കച്ചവടക്കാരും ഒരുബോട്ട് പോലും സ്വന്തമായി ഇല്ലാത്തവരും. ഇടതുപക്ഷ അനുകൂല സംഘടനകളെ യോഗത്തിൽനിന്ന് ഒഴിവാക്കി. മുൻ ഡിസിസി അംഗം ഉൾപ്പെടെ എട്ടുപേർക്ക് മാത്രമായിരുന്നു ക്ഷണം. ചൊവ്വാഴ്‌ചയാണ് യോഗം ചേർന്നത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ തട്ടിക്കൂട്ടിയ കോൺഗ്രസ്, മുസ്ലിംലീഗ് അനുകൂല സംഘടനാ പ്രതിനിധികളായിരുന്നു പങ്കെടുത്തവരിൽ ഏറെയും. മീൻപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ളവരെ മാറ്റിനിർത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് ആക്ഷേപം ഉയർന്നു. 40 വർഷത്തിലധികമായി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളെയും യോഗത്തിൽ പങ്കെടുപ്പിച്ചില്ല. അന്നുതന്നെ ചേർന്ന മത്സ്യബന്ധന മേഖലയിലെ ട്രേഡ് യൂണിയനുകളുടെ യോഗത്തിൽനിന്ന് വർഷങ്ങളായി പ്രവർത്തിക്കുന്ന മിക്ക സംഘടനകളെയും ഒഴിവാക്കി.









0 comments