ബോട്ടിൽനിന്ന് പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

പ്രതീകാത്മകചിത്രം
ഫറോക്ക് : കോഴിക്കോട് കരുവൻതിരുത്തിക്കടവിൽ ബോട്ടിൽനിന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. കരുവൻതിരുത്തി കിഴക്കേകുറ്റിയിൽ കെ ഷിറോഷ് (55)ആണ് മരിച്ചത്. ചൊവ്വ വൈകിട്ടാണ് അപകടം. ട്രോളിങ് നിരോധത്തിന് മുന്നോടിയായി ബോട്ട് കരുവൻതിരുത്തി പുഴയിൽ നങ്കൂരമിടുന്നതിനായി എത്തിച്ചശേഷം കരയിലേക്ക് ഇറങ്ങാൻ ശ്രമിക്കവേ കാൽതെന്നി പുഴയിൽ വീഴുകയായിരുന്നു.
ആദ്യം സമീപത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് ഫറോക്ക് ചുങ്കത്തെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേപ്പൂർ സ്വദേശി ടി പ്രജേഷിന്റെ ഉടമസ്ഥതയിലുള്ള "കൃഷ്‌ണകൃപ" ബോട്ടിലെ തൊഴിലാളിയായിരുന്നു. മൃതദേഹം ഗോതീശ്വരം ശ്മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ: പരേതനായ ഗംഗാധരൻ. അമ്മ: പ്രഭാവതി. ഭാര്യ: ചിത്ര. മക്കൾ: ശിഖ, ഷിംജിത്ത് (കണ്ണൻ). സഹോദരങ്ങൾ: ഷിംല, ഷീജ, ഷീബ, ഷൈബ.









0 comments