ad
Deshabhimani

പത്തനംതിട്ടയില്‍ ആദ്യ ഷിഗെല്ല കേസ് ; രോ​ഗബാധ എഴിക്കാട് ഉന്നതിയിലെ പത്തുവയസ്സുകാരിക്ക്

..
വെബ് ഡെസ്ക്

Published on Jul 03, 2026, 12:15 PM | 1 min read

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്തുവയസ്സുകാരിക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഷി​ഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ എവിക്കാട് ഉന്നതിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഷി​ഗെല്ല ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ ആറ് പേർക്കാണ് ഷി​ഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 200 ലധികം പേർക്കാണ് സംസ്ഥാനത്ത് ഷി​ഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home