ഒന്നാം സമ്മാനം 25 കോടി രൂപ; ക്രിസ്‌മസ്–ന്യൂ ഇയർ ബമ്പർ ശനിയാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ ടിക്കറ്റ് വിൽപ്പന ശനിയാഴ്‌ച ആരംഭിക്കും. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളുണ്ടാകും. 450 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന് നടക്കും.
ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമീഷനായി ലഭിക്കും. ഒരു കോടി, 10 ലക്ഷം, 5 ലക്ഷം, ഒരു ലക്ഷം വീതം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് യഥാക്രമം 10 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ, 10,000 രൂപ വീതവും ലഭിക്കും. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ കെ ഇമ്പശേഖർ, ജോയിന്റ് ഡയറക്ടർമാരായ പി ഷാജു, കെ എസ് അനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ബി കെ വിജയലക്ഷ്‌മി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ് രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.









0 comments