ഇടുക്കിയിൽ തീപിടുത്തം; കടകൾ കത്തി നശിച്ചു

ഇടുക്കി: ഇടുക്കിയിൽ തീപിടുത്തത്തിൽ കടകൾ കത്തി നശിച്ചു. വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ രാവിലെ അഞ്ചുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 40 വർഷത്തിലേറെ പഴക്കമുള്ള രണ്ടുനില കെട്ടിടമാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ അഞ്ച് സ്ഥാപനങ്ങളും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളും കത്തി നശിച്ചു. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി, സ്പെയർ പാർട്സ് കടകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് നശിച്ചത്. പീരുമേട് കുമളി സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീ അണച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. കെട്ടിടം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഞ്ച് കടകളും, മുകളിലത്തെ നിലയിൽ കമ്പ്യൂട്ടർ സെൻ്ററും, ഡ്രൈവിംഗ് സ്കൂളുമാണുണ്ടായിരുന്നത്. കെട്ടടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.










0 comments