ad
Deshabhimani

കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിൽ തീപിടിത്തം

FIRE KULAZHUPUZHA
വെബ് ഡെസ്ക്

Published on Feb 11, 2025, 11:01 PM | 1 min read

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിൽ തീപിടിത്തം. കണ്ടൻച്ചിറ എണ്ണപ്പന എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീ പടർന്ന് പിടിച്ചത്.


പുക ശ്വസിച്ചതിനെ തുടർന്ന് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും, കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.


കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്നും പരിശോധന നടത്തുന്നുണ്ട്. കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കരണമെന്നാണ് പ്രാഥമിക വിവരം.തോട്ടത്തിൽ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകൾ തീപിടിത്തത്തിൽ കത്തി നശിച്ചു.


ആൾതാമസമില്ലാത്ത മേഖല ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാലും വലിയ രീതിയിൽ പുക ഉയരുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെടാൻ സാധ്യത ഉള്ളതിനാൽ എത്രയും വേഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനായി കൂടുതൽ ഫയർ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home