print edition ഫയർഫോഴ്‌സ് രക്ഷകരായത് 4357 പേർക്ക്


സ്വന്തം ലേഖകൻ
Published on Jan 16, 2026, 12:02 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞവർഷം വിവിധ അപകടങ്ങളിലായി അഗ്‌നിരക്ഷാ സേന 4357 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ജീവൻ നഷ്ടപ്പെട്ടു. കൊട്ടാരക്കര അഗ്‌നിരക്ഷാ സേനയിലെ സോണി എസ് കുമാറാണ് രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ടത്. 1246.92 കോടിയുടെ സ്വത്തുവകകൾ സംരക്ഷിക്കാനായി. 260.52 കോടിയാണ് നാശനഷ്ടമുണ്ടായത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ രക്ഷപ്പെടുത്തിയത്– 704 പേരെ. പാലക്കാട് 609, കോഴിക്കോട് 370, കൊല്ലം 361, ആലപ്പുഴ 325, കാസർകോട് 302 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 1405 പേർ അപകടങ്ങളിൽ മരിച്ചു. 178 മൃഗങ്ങളെയും രക്ഷിക്കാനായി. അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി 43554 വിളികളാണ് എത്തിയത്. 32 വ്യാജ കോളുകൾ വന്നതായും അധികൃതർ പറയുന്നു.










0 comments