തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വന്‍ സ്ഫോടനം; എട്ട് മരണം, 40 പേര്‍ക്ക് പരിക്ക്

തൃശൂർ: : തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ച് മൂന്നുപേർ മരിച്ചു. വടക്കാഞ്ചേരിക്കടുത്തുള്ള മുണ്ടത്തിക്കോട്ടുള്ള നിർമാണ ശാലയിലാണ് സ്‌ഫോടനം. ചൊവ്വ പകൽ മൂന്നോടെയാണ് അപകടം. മരിച്ചലരുടെ വിവരങ്ങൾ ലഭ്യമല്ല. തീ അണയ്‌ക്കാനാവാത്തത്ത് രക്ഷാ പ്രവർത്തനം തടസപ്പെടുത്തിയിരിക്കുകയാണ്. തുടർ സ്‌ഫോടനങ്ങളാണ് പ്രദേശത്ത് നടക്കുന്നത്.
30ലധികം പേർ വെടിപ്പുരയ്ക്കുള്ളിൽ കുരുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 24ന് സാമ്പിൾ വെടിക്കെട്ടിനും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. സമീപത്തുനിന്നായി ശരീഭരാഗങ്ങൾ ചിതറിക്കിടക്കുന്നതായി സമീപ വാസികൾ പറഞ്ഞു. അഞ്ച് കൂടാരങ്ങളായാണ് വെടുമരുന്ന് സൂക്ഷിച്ചിരുന്നത്.
തീയും പുക പടലങ്ങളും പടരുന്നതിനാൽ രക്ഷാ പ്രവർത്തകർക്ക് അടുത്തേക്ക് അടുക്കാനായിട്ടില്ല. വെടമരുന്നും പുറത്തേക്ക് തെറിച്ചതായി ആശങ്കയുണ്ട്. എട്ടുപേരെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.മണിക്കൂറുകളോളം സ്ഫോടനം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ മേഖലകളിലേക്കും സ്ഫോടനത്തിന്റെ പ്രകമ്പനം ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി.
വെടിക്കെട്ടപകടത്തിൽ മരണം എട്ടായി
വെടിക്കെട്ടപകടത്തിൽ മരണം ആറായി . ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാൻ നിർദേശം നൽകി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകി










0 comments