ad
Deshabhimani

ഫോർട്ട് കൊച്ചിയിലെ ഗൃഹോപകരണ ഗോഡൗണിൽ വൻ തീപിടിത്തം

fort kochi fire break
വെബ് ഡെസ്ക്

Published on Jan 29, 2025, 10:15 PM | 1 min read

മട്ടാഞ്ചേരി: ഫോർട്ട് കൊച്ചി അമരാവതിയിൽ ഗൃഹോപകരണ ഗോഡൗണിൽ വൻ തീപിടിത്തം. അമരാവതി ബ്രഹ്മ അമ്പലത്തിന് സമീപത്തെ ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്. രാത്രി എട്ടര മണിയോടെയാണ് അഗ്നി ബാധയുണ്ടായത്.




ഫ്രിഡ്ജ്, ടിവി, വാഷിങ് മെഷീൻ, മിക്സി ഉൾപെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. ഇവയിൽ പലതിലും ഗ്യാസിന്റെ സാന്നിധ്യമുള്ളതിനാൽ തീ ആളി പടരുകയായിരുന്നു. മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന തീയണക്കാനുള്ള തീവ്ര ശ്രമം നടത്തി വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home