തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയിൽ തീപിടിത്തം

PHOTO: Facebook
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരും പടക്ക നിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു അപകടം.
രാവിലെ 9.30ടെയാണ് അപകടമുണ്ടായത്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്.









0 comments