ad
Deshabhimani

സ്‌റ്റേഷൻ ഓഫീസർമാരില്ല

print edition അഗ്‌നിരക്ഷാ സേനയുടെ
പ്രവർത്തനം ഇഴയുന്നു

Fire and Rescue

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സ്ഥലംമാറ്റങ്ങൾക്ക്‌ കാശുവാങ്ങുന്ന സർക്കാർ അനുകൂല സംഘങ്ങളുടെ ഇടപെടൽ കാരണം അഗ്‌നിരക്ഷാ സേനയുടെ പൊതു സ്ഥലമാറ്റ ഉത്തരവ്‌ വൈകുന്നത്‌ ആശങ്കയുണ്ടാക്കുന്നു. കാലവർഷം കനത്ത സമയത്തും സംസ്ഥാനത്തെ 17 അഗ്നിരക്ഷാ സ്‌റ്റേഷനുകളിൽ ചുമതലക്കാരായ ഓഫീസർമാരില്ല. അസിസ്റ്റന്റ്‌ ഓഫീസർമാരുടെ 70 തസ്‌തികയും 90 സീനിയർ ഫയർ ആന്റ്‌ റെസ്‌ക്യു ഓഫീസർമാരുടെ തസ്‌തികയിലും ആളില്ല.


കണ്ണൂരിലെ കുറ്റിക്കോൽ, പെരിങ്ങോം, കോഴിക്കോട്‌ ഡിവിഷനിലെ കൊയിലാണ്ടി, നരിക്കുനി, പാലക്കാട്‌ ഡിവിഷനിലെ പട്ടാന്പി, കഞ്ചിക്കോട്‌, കൊടുങ്ങല്ലൂർ, പൊന്നാനി, താനൂർ, എറണാകുളം ഡിവിഷനിലെ തൃപ്പൂണിത്തുറ, കോട്ടയം ഡിവിഷനിലെ പാല, കാഞ്ഞിരപ്പള്ളി, പാന്പാടി, തിരുവല്ല , തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരം ഒന്ന്‌, വിതുര, ശാസ്താംകോട്ട സ്‌റ്റേഷനുകളിൽ നിലവിൽ സ്‌റ്റേഷൻ ഓഫീസറില്ല.


മെയ്‌ 31ലെ വിരമിക്കൽ ഒഴിവുകൂടി കണക്കാക്കി ജൂൺ ആദ്യം ജനറൽ ട്രാൻസ്‌ഫർ ഇറങ്ങേണ്ടതാണ്‌. ഇതിനായി സ്ഥലംമാറ്റ മാനദണ്ഡം പാലിച്ച്‌ ഫയർ ആന്റ്‌ റസ്‌ക്യൂ ഡയറക്ടർ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ, ഇടനിലക്കാർ വഴി പണപിരിവ്‌ നടത്തി പട്ടിക അട്ടിമറിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അതിനായി ഡയറക്ടർ ജനറലിനെ സമ്മർദത്തിലാക്കുകയാണ്‌. യുഡിഎഫ്‌ അധികാരത്തിൽ വന്നതോടെ ലക്ഷങ്ങൾ പിരിച്ച്‌ ഇഷ്‌ട താവളങ്ങൾ സംഘടിപ്പിച്ച്‌ നൽകുന്ന ലോബി സേനിയിൽ ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home