ad
Deshabhimani

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

Fire accident

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം

വെബ് ഡെസ്ക്

Published on Jul 24, 2026, 09:49 AM | 1 min read

കാസർകോട്: കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോ‌ടെയാണ് അ​ഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപടർന്നത്. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.


ഫാക്ടറിക്ക് അകത്തു കൂടെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ട്. രണ്ട് മീറ്റർ ആഴത്തിലാണ് വാതക പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരു ദുരന്തം വഴിമാറി. തീ അണച്ച ശേഷം ഉദ്യോഗസ്ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. അതേസമയം, തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home