ad
Deshabhimani

print edition അവസാനഘട്ട പരിശോധനയും പൂർത്തിയാക്കി; ടൗൺഷിപ്പിൽ 43 വീട്‌ കൈമാറി

mundakkai chooralmala township
avatar
സ്വന്തം ലേഖകൻ

Published on May 03, 2026, 12:00 AM | 1 min read

കൽപ്പറ്റ : മുണ്ടക്കൈ അതിജീവിതർക്കായി സർക്കാർ നിർമിച്ച ട‍ൗൺഷിപ്പിൽ അവസാനഘട്ടത്തിലെ ഗുണമേന്മാ പരിശോധനയും പൂർത്തിയാക്കി 43 വീട്‌ താമസത്തിന്‌ കൈമാറി. ശനിയാഴ്‌ചമാത്രം 17 വീടാണ്‌ കൈമാറിയത്‌. ഒന്നാംഘട്ടത്തിൽ പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീട്ടിലും കുടിവെള്ളവും മലിനീകരണ സംവിധാനവും വൈദ്യുതിയും സജ്ജമാക്കിയിട്ടുണ്ട്‌.


തിങ്കൾ മുതൽ കൂടുതൽ വീടിന്റെ പരിശോധന പൂർത്തിയാകും. നിലം ഒരുക്കുന്നത്‌ മുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. അതിനുപുറമേയാണ്‌ അവസാനഘട്ടത്തിലെ മൂന്ന്‌ പരിശോധന. ഗുണഭോക്താക്കളും കരാറുകാരായ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ചേർന്നാണ്‌ ഇത്‌ നടത്തുന്നത്‌.


ഗുണഭോക്താക്കൾക്ക്‌ അവർ ആഗ്രഹിക്കുന്ന ദിവസം മുതൽ താമസം തുടങ്ങാം. പ്രവൃത്തി കഴിഞ്ഞ വീടുകളുടെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി പോണ്ടിങ്‌ ടെസ്റ്റ്‌ നടത്തിയശേഷം മൂന്നുഘട്ട വാട്ടർപ്രൂഫിങ്ങും രണ്ടുമുതൽ ഏഴ്‌ സെന്റീമീറ്റർ കനത്തിൽ സ്‌ക്രീഡ്‌ കോൺക്രീറ്റും പൂർത്തിയാക്കുന്നുണ്ട്‌. ട‍ൗൺഷിപ്പിൽ നിർമിക്കുന്ന 410 വീട്ടിൽ മുന്നൂറിലധികം വീടിന്റെ വാർപ്പ്‌ പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home