ഫയൽ അദാലത്ത് ഇന്നുമുതൽ

തിരുവനന്തപുരം
മെയ് 31വരെ തീർക്കാൻ ബാക്കിയുള്ള ഫയലുകളിൽ തീരുമാനമെടുക്കാൻ സർക്കാർ പ്രഖ്യാപിച്ച ഫയൽ അദാലത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. ആഗസ്‌ത് 31വരെയാണ് അദാലത്ത്. ഇതിനകം ഓരോ ഫയലിലും തീരുമാനമെടുത്ത് സെപ്‌തംബർ 20നകം വിശദമായ കണക്ക് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് നിർദേശം.
സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ, യുവജനങ്ങളുടെ തൊഴിൽ സാധ്യതാ പദ്ധതി, കേന്ദ്രസഹായം ലഭ്യമാകുന്നവ, വകുപ്പുകൾ രൂപീകരിക്കുന്ന പുതിയ നയങ്ങൾ, സ്‌കീമുകൾ, നടപ്പ് സാമ്പത്തികവർഷം പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ, ചട്ട രൂപീകരണം എന്നിവയ്‌ക്ക് മുൻഗണന നൽകും.
ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനാണ് പൊതു മേൽനോട്ടച്ചുമതല. സെക്രട്ടറിയറ്റിലെ പുരോഗതി സ്പെഷ്യൽ/ അഡീഷണൽ ജോയിന്റ് സെക്രട്ടറി വിലയിരുത്തും. മന്ത്രിമാർ രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി വിലയിരുത്തും.
മന്ത്രി ഓഫീസുകൾ അദാലത്ത് നേരിട്ട് നിരീക്ഷിക്കും. സെപ്തംബർ 15നകം തീർപ്പാക്കിയ ഫയലുകളുടെ വിവരം സെക്രട്ടറിമാർ മന്ത്രിമാർക്ക് സമർപ്പിക്കും. വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ നിശ്‌ചയിച്ചിട്ടുണ്ട്.









0 comments