print edition സമരവേദിയില്‍ എം എ ബേബിയെ സ്വീകരിച്ച് ഫിദല്‍

സംസ്‌കൃത സർവകലാശാല വിദ്യാർഥികളുടെ നിരാഹാര സമരപ്പന്തലിലെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് ‘ലാൽസലാം’ എന്നെഴുതിയ കുറിപ്പ് നൽകിയ ഫിദലിനെ എടുത്തുയർത്തിയപ്പോൾ. ജില്ലാ സെക്രട്ടറി എസ് സതീഷ് സമീപം
കെ ഡി ജോസഫ്
Published on Nov 09, 2026, 12:18 AM | 1 min read
കാലടി: കാലടി സംസ്കൃത സര്‍വകലാശാലയിലെ നിരാഹാര സമരവേദിയിലെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിയെ സ്വീകരിച്ച് ആറുവയസുകാരൻ ഫിദല്‍. സമരം ആരംഭിച്ച ദിവസംമുതല്‍ നിരാഹാര സമരപ്പന്തലിലെ സന്ദര്‍ശകനാണ് കൊച്ചുമിടുക്കന്‍.
സര്‍വകലാശാലയിലെ വേദാന്തം ഗവേഷക വിദ്യാര്‍ഥി ഗുരുവായൂര്‍ സ്വദേശി ജിംനയുടെയും അഡ്വ. ജി പ്രവീണ്‍ പയ്യോളിയുടെയും മകനാണ്. ഫിദലിന്റെ അമ്മയും അച്ഛനും സമരത്തിലുണ്ട്. സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ എം എ ബേബിക്ക് കടലാസില്‍ ‘ലാല്‍സലാം’ എന്നെഴുതിക്കൊടുത്താണ് ഫിദല്‍ സ്വീകരിച്ചത്. സമരത്തിന് ബഹുജന പിന്തുണമാത്രമല്ല സഖാവ് ഫിഡൽ കാസ്ട്രോയുടെ പിന്തുണയുമുണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ എം എം ബേബി ഫിദലിനെ ചേര്‍ത്തുനിര്‍ത്തി സംസാരിച്ച് ഹസ്തദാനം ചെയ്തു.









0 comments