ad
Deshabhimani

പനിച്ചൂടില്‍ പൊള്ളി കേരളം; ഒരു ദിവസം മാത്രം പനിക്ക് ചികിത്സ തേടിയത് 8377 പേർ, 53 പേർക്ക് ഡെങ്കിപ്പനി

hospital fever kerala

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 28, 2026, 12:16 PM | 1 min read

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലും ഫാർമസികളിലും മരുന്നുക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത്‌ പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ശനിയാഴ്ച മാത്രം 8377 പേരാണ് പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവുമധികം പേർ ചികിത്സ തേടിയത് - 1828. 53 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൂടുതൽ - 21. 14 പേർക്ക് എലിപ്പനിയും 86 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം- 16, അഞ്ചാംപനി - 10, മുണ്ടിനീര് - 12, ചിക്കൻ പോക്സ് - 92, ഷി​ഗല്ല - 2 എന്നിവയാണ് മറ്റ് കേസുകൾ.


ഈ മാസം മാത്രം 1436 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടര ലക്ഷത്തോളം പേർ പനിക്ക് ചികിത്സ തേടി - 2, 45, 144 പേർ. 360 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്റെ ലഭ്യതക്കുറവാണ്‌ രോഗവ്യാപനം രൂക്ഷമാകാൻ കാരണം. മഴക്കെടുതിയിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായിട്ടും സർക്കാർ പ്രതിരോധ മരുന്നെത്തിച്ചിരുന്നില്ല. ഇൻഫ്ലുവൻസയ്ക്ക്‌ എതിരായ ഫ്ലൂ പ്രതിരോധ വാക്സിനും ആശുപത്രികളിൽ ലഭ്യമല്ല.


ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ മൂന്നിരട്ടി വർധനയാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. കടുത്തപനിയുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്ക്‌ ആന്റിബയോട്ടിക്കുകളോ അടിയന്തര ഐവി ഫ്ലൂയിഡുകളോ നൽകുന്നില്ലെന്ന പരാതിയിമുണ്ട്‌. മുമ്പൈങ്ങുമില്ലാത്ത വിധം മരുന്നുക്ഷാമം ആശുപത്രികളില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേസുകള്‍ ദിവസേന വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home