ad
Deshabhimani

എഫ്സിആർഎ ബിൽ നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി പാട്ടിലാക്കാൻ: ബിനോയ് വിശ്വം

binoy viswam
വെബ് ഡെസ്ക്

Published on Apr 04, 2026, 05:38 PM | 1 min read

കോട്ടയം: ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി പാട്ടിലാക്കാനാണ്‌ കേന്ദ്ര സർക്കാർ എഫ്സിആർഎ ബിൽ നടപ്പാക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിൽ താൽക്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കേവലം കൺകെട്ട് വിദ്യയാണ്‌. ബിൽ പുർണമായും പിൻവലിക്കണം. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മതന്യൂനപക്ഷങ്ങളെയും വിവിധ എൻജിഒകളെയും ലക്ഷ്യം വച്ചാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇവർ നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെ എന്തെങ്കിലും സംശയം ഉയർത്തി സ്വത്ത് ഉൾപ്പെടെ പിടിച്ചെടുക്കുകയാണ് എഫ്സിആർഎയിലൂടെ ലക്ഷ്യമാക്കുന്നത്. ബിജെപിയെ നയിക്കുന്നത് ആർഎസ്എസ് ആണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതിന് എൽഡിഎഫിന് ആശങ്കയില്ല. അക്കാര്യത്തിൽ എൽഡിഎഫിന് കർശനമായ നിലപാടുണ്ട്. അത് എല്ലാവർക്കും അറിയാം. എസ്ഐടിയുടെ പ്രവർത്തനം ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്. ശരിയായ ദിശയിലെന്ന്‌ കോടതി പറഞ്ഞിട്ടുണ്ട്‌.


ശബരിമല വിഷയത്തിൽ ഭയപ്പെടേണ്ടവർ ചിലരുണ്ട്. അവർ ഭയപ്പെടുക തന്നെ വേണം. പോറ്റിയെ സോണിയാ ഗാന്ധിക്ക് മുന്നിൽ എത്തിച്ചരും ശബരിമല വിഷയത്തിൽ സോണിയയെ ഉൾപ്പെടുത്തിയവരും ഭയപ്പെടുന്നുണ്ട്‌. അധികാരത്തോടുള്ള ആർത്തിയാണ് കോൺഗ്രസിനെ നയിക്കുന്നത്. കേരളത്തിൽ ബിജെപിയും കോൺഗ്രസും പരസ്പരം ശത്രുപക്ഷത്തല്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home