Deshabhimani

print edition എഫ്സിആർഎ ഭേദഗതി ബിൽ; ജെപിസി കൊച്ചിയിൽ യോഗം ചേർന്നു

FCRA Amendment Bill
വെബ് ഡെസ്ക്

Published on Nov 05, 2026, 01:30 AM | 1 min read

കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച വിദേശ ധനസഹായ നിയന്ത്രണ നിയമ (എഫ്സിആർഎ)ഭേദഗതി ബിൽ പരിശോധിക്കുന്നതിനുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) കൊച്ചിയിൽ ചേർന്നു. മത-, സാമൂഹിക, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികൾ എന്നിവരുമായി സമിതി ചർച്ച നടത്തി.


കനറാ ബാങ്ക് അധികൃതരും പങ്കെടുത്തു. എഫ്സിആർഎ ഭേദഗതി ബില്ലിലെ ഭേദഗതികൾ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണെന്ന് സമിതിയെ അറിയിച്ചെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പറഞ്ഞു. ഭേദഗതികൾ ആവശ്യമില്ലെന്നാണ് പൊതുവിൽ ഉയർന്ന അഭിപ്രായമെന്നും ഇദ്ദേഹം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home