കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് അനുകൂല സാഹചര്യം: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് കെപിസിസി മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണത്തുടർച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ കേരളത്തിൽ ഉള്ളത്. അതുകൊണ്ട് കോൺഗ്രസുകാർ ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ശശി തരൂരിന് പിന്നാലെയാണ് ഇപ്പോൾ മുല്ലപ്പള്ളിയും ഇത്തരത്തിൽ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ച് തരൂര് എഴുതിയ ലേഖനം കോൺഗ്രസിനകത്ത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു.









0 comments