മകൻ വീട് പൂട്ടിപ്പോയി; പിതാവിൻ്റെ മൃതദേഹം വീട്ടുമുറ്റത്ത് കിടത്തി

lockedhousebody
വെബ് ഡെസ്ക്

Published on Jul 23, 2025, 03:26 PM | 1 min read

അരിമ്പൂർ: മകൻ്റെയും മരുമകളുടേയും മർദ്ദനത്തെ തുടർന്ന് വൃദ്ധസദനത്തിലേക്ക് മാറിയ വയോധികൻ മരിച്ചു. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസ് (78) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മണലൂരിലെ വൃദ്ധസദനത്തിലായിരുന്നു മരണം.


മകൻ്റെയും മരുമകളുടെയും അവഗണനയും പീഡനവും സഹിക്കാൻ കഴിയാതെ ഏതാനും മാസം മുൻപാണ് തോമസ് ഭാര്യ റോസിലിയുമായി വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച് ഇവർ അന്തിക്കാട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.


തോമസിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുമുറ്റത്ത് തന്നെ മൃതദേഹം കിടത്തുകയായിരുന്നു. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകീട്ട് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്ക്കാരം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home