ദേശീയ ഗെയിംസ്; ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോളിൽ മെഡലുറപ്പിച്ച് കേരളം

PHOTO: Kerala Olympic Association
ഡെറാഡൂൺ: 38ാമത് ദേശീയ ഗെയിംസിൽ വീണ്ടും മെഡലുറപ്പിച്ച് കേരളം. ഫാസ്റ്റ് ഫൈവ് നെറ്റ് ബോളിന്റെ ഫൈനലിൽ പ്രവേശിച്ചാണ് കേരളം മെഡലുറപ്പിച്ചിരിക്കുന്നത്. സെമിയിൽ ജമ്മു കശ്‌മീരിനെയാണ് കേരളം തോൽപ്പിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് ഫൈനൽ
നിലവിൽ 12 സ്വർണവും 14 വെള്ളിയും 20 വെങ്കലങ്ങളുമായി 46 മെഡലുകളാണ് ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം.








0 comments