ad
Deshabhimani

തുക തുച്ഛം, കൃഷി തളരും

farming
വെബ് ഡെസ്ക്

Published on Jun 21, 2026, 12:43 AM | 1 min read

തിരുവനന്തപുരം: കാർഷിക അനുബന്ധമേഖലയ്‌ക്ക്‌ യുഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌ 1534.98 കോടി മാത്രം. 536.97 കോടി വെട്ടിച്ചുരുക്കി. എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ 2071.95 കോടി രൂപ നീക്കിവച്ചിരുന്നു. എൽഡിഎഫ്‌ ബജറ്റിൽ 100 കോടി അനുവദിച്ച കേര പദ്ധതി പൂർണമായി അവഗണിച്ചു. നെല്ലിന്റെ സംഭരണവില 35 ആക്കുമെന്ന വാഗ്‌ദാനം പാലിച്ചില്ല.

ഫലവർഗ കൃഷി, ഫ്രൂട്ട് ഫാമുകൾ എന്നിവയ്‌ക്കും പദ്ധതിയില്ല. വിവിധ ഇനങ്ങളിൽ അനുവദിച്ച തുകയും എൽഡിഎഫ്‌ സർക്കാർ വകയിരുത്തലും(ബ്രാക്കറ്റിൽ): നാളികേരവികസനം– 63 കോടി (മുൻസർക്കാർ നൽകിയത്‌ 73 കോടി), നെൽക്കൃഷി: 83.60 കോടി(93.60 കോടി), ജൈവകൃഷി: 2.25 കോടി( 5.25 കോടി), കുട്ടനാട് കാർഷിക വികസന പാക്കേജ്‌: 59.12 കോടി (75 കോടി), ഇടുക്കി, വയനാട്, കാസർകോട്‌ ജില്ലകൾക്ക്‌ പ്രത്യേക പാക്കേജ്‌: 187.80 കോടി (240 കോടി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home