കുടുംബ വഴക്ക്; ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഇരുവരും പരസ്പരം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരുകയാണ്.
അച്ഛനും അമ്മയും വഴക്കു കൂടുന്ന ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്ന് മകൾ ഇറങ്ങി വന്നപ്പോഴാണ് രണ്ടു പേരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.









0 comments