Deshabhimani

17കാരന്റെ കൊലപാതകം: പരാതിയിൽ യാതൊരു ഇടപെടലും നടത്തിയില്ല, പൊലീസിനെതിരെ കു‌ടുംബം

Sreekaryam Protest

ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട 17കാരന്‍റെ കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 11:10 PM | 1 min read

തിരുവനന്തപുരം: ശ്രീകാര്യത്തെ 17 കാരന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ കുടുംബം രംഗത്ത്. ഞായർ വൈകുന്നേരം മൂന്ന് മണിയോടെയാണ് അഭിരാമിനെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ ഇന്ന് വൈകീട്ട് അഞ്ചുമണി വരെയും യാതൊരു വിധ ഇടപെടലുകളും പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ലെന്ന് പിതാവ് മധു പറഞ്ഞു.


ഞായറാഴ്ച മൂന്നുമണിയോടെ സുഹൃത്തുക്കൾ വിളിക്കുന്നു എന്ന് പറഞ്ഞാണ് അഭിരാം മൊബൈൽ ഫോണുമായി വീട്ടിൽ നിന്നും പുറത്തു പോയത്. രാത്രി ഫോണിൽ വിളിച്ചിട്ട് ഉടനെ എത്തുമെന്ന് പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയും മകനെ കാണാതായതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. തങ്ങളുടെ പരാതിയിൽ പൊലീസ് സമയോചിതമായ അന്വേഷണം നടന്നിരുന്നെങ്കിൽ മകൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പിതാവ് നിറകണ്ണുകളോടെ പറഞ്ഞു.


murder ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട 17കാരന്‍റെ കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുന്നു


ഇന്ന് രാത്രിയോടെ നാട്ടുകാർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിയുമായി പോയ പൊലീസിനെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പ്രതിയെ ഹെൽമെറ്റ് ധരിപ്പിച്ചാണ് പുറത്തിറക്കിയത്. പ്രതികളെ സംഭവം സ്ഥലത്തേക്ക് തെളിവെടുപ്പ് നടത്തുവാൻ കൊണ്ടുപോയി.


തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് 17 കാരന്റെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പേരൂർ അംഗണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. പരുത്തിപ്പാറ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഒരു പെൺ സുഹൃത്തും മറ്റൊരു ആൺ സുഹൃത്തുമാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.


protest ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട 17കാരന്‍റെ കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുന്നു


പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റാ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചു വരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്ത‍് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home