Deshabhimani

മലയാളം അറിയുന്നതിൽ അഭിമാനമുള്ളവരാവണം: സുഭാഷ് ചന്ദ്രൻ

a
വെബ് ഡെസ്ക്

Published on Nov 03, 2026, 12:19 AM | 1 min read

തിരൂർ

മലയാളം അറിയുന്നതിൽ അഭിമാനമുള്ളവരാവണമെന്നും മാതൃഭാഷയെ ബഹുമാനിക്കണമെന്നും എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാള സർവകലാശാലയിൽ മാതൃഭാഷയും ലോകവിജ്ഞാനവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു സുഭാഷ് ചന്ദ്രൻ. ഭാഷയെ സമ്പന്നമാക്കുന്നത് പുറംജീവിതത്തെ കുറിച്ചുള്ള അറിവാണ്. മാതൃഭാഷയ്ക്ക് സാഹിത്യത്തിലൂടെമാത്രമാണ് വേരുറപ്പുണ്ടാവുക. ഭാഷയുടെ വേര് മനസ്സിലാക്കുന്ന എഴുത്തുകാരുണ്ടെങ്കിൽ മാത്രമേ ഭാഷക്ക് വിനിമയം സാധ്യമാവൂ. മാതൃഭാഷ നിലനിർത്തുന്നതിനായി എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ടി പി കുഞ്ഞികണ്ണൻ, ഡോ. പ്രസാദ് എം അലക്സ്, ഡോ. കെ എം ഭരതൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home