ചുമട്ടുതൊഴിലാളികൾ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

പുതുക്കാട് ചുമട്ടുതൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന പൊതുയോഗം സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
തുക്കാട് മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾക്ക് നേരെയുണ്ടായ ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി പുത്തേടത്ത് അധ്യക്ഷനായി. പി ജി ഷാജി, സി പി സജീവൻ, വിമൽ കുമാർ, എം വി ഷാബു എന്നിവർ സംസാരിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) പുതുക്കാട് എൻഎച്ച് യൂണിറ്റ് പ്രസിഡന്റ് എ വി റോയ്സൺ, ബിഎംഎസ് അംഗം നിഖിൽ നാരായണൻ എന്നിവർക്കാണ് ശനിയാഴ്ച രാത്രി 11ന് ജോലി സ്ഥലത്തുവച്ച് ക്രിമിനലുകളുടെ മർദനത്തിൽ പരിക്കേറ്റത്. കേസിലെ പ്രധാന പ്രതി പുതുക്കാട് പുളിക്കൻ വീട്ടിൽ ജിൻസൻ ഒളിവിലാണ്.







0 comments